കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളി കുളപ്പുറത്ത് വീടിനുള്ളിൽ യുവാവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും യുവാവിനെ ആത്മഹത്യ ചെയ്ത നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർളി മാത്യുവിനേയും കോട്ടയം സ്വദേശിയെന്ന് സംശയിക്കുന്ന യുവാവുമാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഷേർളിയുടെ മൃതദേഹം കഴുത്തറത്ത നിലയിലും യുവാവിന്റേത് തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ഒരേ മുറിയിലാണ് കാണപ്പെട്ടത്.
ഷേർളിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സംശയം. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഷേർളിയെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാതായതോടെ ഇവരെ പരിചയമുള്ള ഒരാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോഴാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ആറ് മാസം മുമ്പാണ് ഷേർളി ഇവിടേക്ക് താമസത്തിനെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഭർത്താവ് മരിച്ചതിനെ തുടർന്നായിരുന്നു ചങ്ങനാശ്ശേരിയിൽ നിന്ന് ഇവർ കൂവപ്പള്ളിയിലേക്ക് താമസത്തിനെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് വീട്ടിൽ പരിശോധന നടത്തി.ഫോറന്‍സിക് സംഘം വിവരങ്ങള്‍ ശേഖരിച്ച ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
SUMMARY: A young woman and a young man were found dead inside their house in Kottayam.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…
തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…
തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…
തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…
കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…