SPORTS

ഫൈനലിൽ തകർത്തടിച്ച് ഡിവില്ലേഴ്സ്; ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം

ബർമിങാം: ലോക ലെജൻഡ്സ് ചാമ്പ്യൻഷിപ്പിൽ ക്യാപ്റ്റൻ എബി ഡി വില്ലേഴ്സിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം. ഫൈനലിൽ 9 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക മിന്നും വിജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പാകിസതാൻ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. 16.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ ഓപ്പണർ ഷർജീൽ ഖാന്റെ അർധസെഞ്ചുറിയുടെ (44 പന്തിൽ 76) ബലത്തിലാണ് മികച്ച സ്കോർ നേടിയത്. ഉമർ അമീൻ(36), ഷുഹൈബ് മാലിക്(20), ആസിഫ് അലി(28), ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ്(17) എന്നിവരും രണ്ടക്കം കടന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി വിൽ ജോയനും പാർനലും 2 വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിൽ 60 പന്തിൽ 120 റൺസ് നേടിയ ഡിവില്ലേഴ്സിന്റെ പ്രകടനമാണ് ദക്ഷിണാഫ്രക്കയ്ക്കു വിജയം സമ്മാനിച്ചത്. ഓപ്പണറായി കളത്തിലിറങ്ങിയ ഡിവില്ലേഴ്സ് വിജയം നേടുന്നതുവരെ ക്രിസീൽ തുടർന്നു. 6 സിക്സുകളും 12 ഫോറുകളും താരം നേടി. 28 പന്തിൽ 50 നേടിയ ജെപി ഡുമിനി മികച്ച പിന്തുണ നൽകി. നിറം മങ്ങിയ പാക് ബോളിങ് നിരയിൽ സഈദ് അജ്മലിനു മാത്രമാണ് വിക്കറ്റ് ലഭിച്ചത്.

ടൂർണമെന്റിലെയും ഫൈനലിലെയും താരമായി ഡിവില്ലേഴ്സിനെ തിരഞ്ഞെടുത്തു. ടൂർണമെന്റിൽ 3 സെഞ്ചുറികളാണ് ഡിവില്ലേഴ്സ് നേടിയത്. നേരത്തേ ഇന്ത്യ ചാംപ്യൻസ് സെമി ഫൈനലിൽ പിന്മാറിയതോടെയാണ് പാകിസ്താൻ ഫൈനലിലെത്തിയത്.

SUMMARY: AB de Villiers’ masterclass helps South Africa Champions lift WCL 2025 title.

WEB DESK

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

4 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

5 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

6 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

6 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

7 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

7 hours ago