ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന എസ്.ആർ. ധന്യക്കെതിരേ പോലീസ് കേസ് എടുത്തു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസാണ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

കഴിഞ്ഞദിവസം ദീപ്തി കല്യാണിയേയും സുഹൃത്തിനെയും അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വീഡിയോയിൽ ദീപ്തിക്കെതിരെ രൂക്ഷപരാമ‌ർശങ്ങളാണ് ധന്യ നടത്തിയത്. ദീപ്തിയും സുഹൃത്തും പുതുതലമുറയെ വഴിതെറ്റിക്കുന്നു എന്നടക്കം ആരോപിച്ചുകൊണ്ടായിരുന്നു വീഡിയോ.

വീഡിയോ വൈറലായതിന് പിന്നാലെയാണ് ധന്യക്കെതിരെ ദീപ്തി കല്യാണി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് ധന്യ അനാവശ്യപരാമർശങ്ങൾ നടത്തിയെന്നാണ് ദീപ്തിയുടെ പരാതി. ആറുവകുപ്പുകളാണ് ധന്യക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ്, ഐടി ആക്ട്, കേരള പോലീസ് ആക്ട്, ട്രാൻസ്ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴി‌‌ഞ്ഞ ജൂലായിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ജൂലായ് ഒന്നാം തീയതി ആയിരുന്നു നടപടിക്ക് കാരണമായ സംഭവം നടന്നത്.
SUMMARY: Abusive remarks against transwoman Deepti Kalyani: YouTuber S.R. Case against Dhanya

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പാര്‍ട്ടിക്ക് വിധേയമാകണം; രമ്യാ ഹരിദാസ് എംഎല്‍എക്കെതിരെ പ്രമേയം പാസാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പ്രമേയം പാസാക്കി മണ്ഡലം കമ്മിറ്റികള്‍. കൂന്തള്ളൂർ,...

എസ്എംഎഫ് ദേശീയ സെമിനാർ: പോസ്റ്റർ പ്രചാരണ ക്യാമ്പയിന് തുടക്കം

ബെംഗളൂരു: സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഡിസംബർ...

ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ

ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ബെംഗളൂരു ലീഡേഴ്‌സ് മീറ്റ് മടിവാളയിൽ...

അധ്യായം 58 📖 പുസ്‌തക പ്രകാശനം

2022 ജനുവരി 26നു 11:00 മണിക്ക് കണ്ണൂരിൽ വെച്ചു കേരള പ്രദേശ്...

അധ്യായം 57 📖 രാജ്യോത്സവ അവാർഡ്

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കർണാടക...

ശബരിമല തീര്‍ഥാടനം; പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...

നവരാത്രി; തിങ്കളാഴ്ചയും പൊതു അവധി

തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച്‌ തിങ്കളാഴ്ച സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ്സ്...

രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി...

Related Articles

Popular Categories