LATEST NEWS

തൃശൂരില്‍ പടക്കം കയറ്റി വന്ന ലോറിക്കു തീപിടിച്ച്‌ അപകടം

തൃശൂര്‍: തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച്‌ അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര പരുക്കേറ്റു.

അപകടത്തില്‍ ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. നിയമവിരുദ്ധമായാണ് പടക്കം പാഴ്സലായി അയച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാഴ്സല്‍ കമ്പനിക്കെതിരെയും അയച്ച ആളുകള്‍ക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

SUMMARY: Accident after lorry carrying firecrackers catches fire in Thrissur

NEWS BUREAU

Recent Posts

മൂന്നാം ബലാത്സംഗക്കേസ്; കസ്റ്റഡി കാലാവധി പൂര്‍ത്തിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും ജയിലിലേക്ക്

പത്തനംതിട്ട: ബലാത്സംഗക്കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. രാഹുലിനെ മാവേലിക്കര സബ് ജയിലിലാക്കി. കസ്റ്റഡി…

30 minutes ago

ചരിത്രത്തിലാദ്യം; ആരോഗ്യപ്രശ്‌നം നേരിടുന്ന സഞ്ചാരിയുമായി ക്രൂ-11 ഡ്രാഗണ്‍ പേടകം ഭൂമിയിലിറങ്ങി

വാഷിംഗ്ടണ്‍: ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ നിർ‌ണായകമായ ഒരു അടിയന്തര ദൗത്യത്തിലൂടെ നാസയുടെ ക്രൂ-11 സംഘം സുരക്ഷിതമായി ഭൂമിയിലിറങ്ങി. അന്താരാഷ്‌ട്ര ബഹിരാകാശ…

1 hour ago

അനധികൃത സ്വത്ത് സമ്പാദനം; മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്

കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുൻമന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്. ഇഡി കേസില്‍ കൊച്ചി കലൂർ പിഎംഎല്‍എ…

3 hours ago

ജനനായകന് തിരിച്ചടി; നിര്‍മ്മാതാക്കളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: സെൻസർ സർട്ടിഫിക്കറ്റ് വിവാദത്തില്‍ വിജയ് ചിത്രം ജനനായകന് തിരിച്ചടി. നിർമാതാക്കള്‍ ഉന്നയിച്ച ഹർജി സുപ്രീംകോടതി തള്ളി. നിർമാതാക്കളോട് ഹൈക്കോടതിയില്‍…

4 hours ago

ഇനി നാല് പേരിലൂടെ അയോന ജീവിക്കും; അവയവങ്ങൾ ദാനം ചെയ്യും

കണ്ണൂർ: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസന്റെ അവയവങ്ങള്‍ ദാനം ചെയ്യും. തലശേരിയിലും…

4 hours ago

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ആനുകാലിക യാത്രാ പാസുകൾ ഏര്‍പ്പെടുത്തി…

5 hours ago