ബെംഗളൂരു: മംഗളൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. ബെൽത്തങ്ങാടി ഗർഡാഡി മരക്കിനി സ്വദേശി ഷാസിൻ (6) ആണ് മരിച്ചത്. ജോഗിബെട്ടുവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഹസനബ്ബ ബേരിയും ഭാര്യ നസീമയും മകൻ ഷാസിനും കല്ലഡ്കയിൽ നിന്ന് ഉപ്പിനങ്ങാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു.
മൂവരും റോഡിലേക്ക് തെറിച്ചുവീണു. വഴിയാത്രക്കാർ ഓടിയെത്തി മൂവരെയും ബണ്ട്വാൾ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഹസനബ്ബയുടെ ആരോഗ്യ നില അതീവഗുരുതരമാണ്. സംഭവത്തിൽ വിട്‌ല പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Accident on national highway claims 6-year-old boy’s life, Couple critically injured
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…