മുംബൈ: പാൻ-ഇന്ത്യൻ ചിത്രമായ ഗൂഡാചാരി 2 ല്‍ ആദിവി ശേഷിനൊപ്പം അഭിനയിക്കുന്ന ബോളിവുഡ് താരം ഇമ്രാൻ ഹാഷ്മിക് പരുക്ക്. താരത്തിന്റെ പിആർ ടീമാണ് വിവരം പുറത്തുവിട്ടത്. പരുക്ക് സാരമുള്ളതല്ലെന്നും പിആർ ടീം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിനായി ആക്ഷൻ സീനില്‍ അഭിനയിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.
ഹൈദരാബാദില്‍ തിങ്കാളാഴ്‌ച വൈകിട്ടായിരുന്നു സംഭവം. ഗൂദാചാരി -2ൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു ഇമ്രാൻ ഹാഷ്‌മി. ആക്ഷൻ സീൻ അഭിനയിക്കുന്നതിനിടെ താടിക്ക് താഴെ കഴുത്തിന് മുകളിലായി മുറിവേല്‍ക്കുകയായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സ്പൈ ത്രില്ലറായ ഗൂദാചാരി -2.
ഇമ്രാൻ ഹാഷ്‌മിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. പവൻ കല്യാണിനൊപ്പം ‘OG’ എന്ന മറ്റൊരു ചിത്രത്തിലും താരം അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2025ലാണ് ‘OG’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാറാ അലി ഖാനോടൊപ്പം എ വാട്ടൻ മേരെ വാട്ടൻ എന്ന ചിത്രമാണ് ഹാഷ്‌മിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
TAGS : ACCIDENT | IMRAN HASHMI | INJURED
SUMMARY : Accident during shooting; Bollywood star Imraan Hashmi injured
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…