ഗോവയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേർ മരിച്ചു. വടക്കൻ ഗോവയിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇൻസ്ട്രക്ടറുമാണ് അപകടത്തില്‍ മരിച്ചത്. വടക്കൻ ഗോവയിലെ കേറി വില്ലേജിലാണ് അപകടം ഉണ്ടായത്. പുനെ സ്വദേശിയും ഇരുപത്തിയേഴുകാരിയുമായ ശിവാനി ഡാബ്ലെ, ഇൻസ്ട്രക്ടറും നേപ്പാള്‍ സ്വദേശിയുമായ സുമാലി നേപ്പാളി (26) എന്നിവരാണ് മരിച്ചത്.
പാറക്കെട്ടില്‍ നിന്ന് പറന്നുയർന്ന ഉടൻ പാരാഗ്ലൈഡർ നദിക്ക് സമീപത്തേക്ക് നീങ്ങി മലയിടുക്കിലേക്ക് വീണാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അപകടത്തില്‍പെട്ടവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.
TAGS : LATEST NEWS
SUMMARY : Accident while paragliding; The woman and the trainer died
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…
ആലപ്പുഴ: മുഹമ്മ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഒ സന്തോഷ് കുമാർ (45) ആണ് മരിച്ചത്.…
ഛത്തീസ്‌ഗഡ്: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതിനെത്തുടർന്ന് പഞ്ചാബിലെ ഫിറോസ്പുരിൽ യുവാവിന് ദാരുണ അന്ത്യം. ധനി സുച്ച സ്വദേശിയായ ഹർപിന്ദർ…