ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും ആപ്പുകൾക്കുമെതിരെ നടപടിക്കു നിർദേശവുമായി മന്ത്രി രാമലിംഗ റെഡ്ഡി. കർശന നടപടി ആവശ്യപ്പെട്ട് മന്ത്രി ട്രാൻസ്പോർട്ട് കമ്മിഷണർക്കു കത്തെഴുതി. അമിതക്കൂലി ഈടാക്കുന്ന ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്നും പെർമിറ്റ് റദ്ദാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ആദ്യ 2 കിലോമീറ്ററിനു 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതവുമാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ആപ്പുകളിൽ കിലോമീറ്ററിനു 100 രൂപ വീതം വാങ്ങുന്നതായി പരാതി ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. പകൽക്കൊള്ളയാണ് നടക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
SUMMARY: Act against overcharging autoriksha drivers minister directs
കോഴിക്കോട്: കോഴിക്കോട് ബൈപാസിൽ നെല്ലിക്കോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ തുരുകയാണ്. അപകടത്തിൽപ്പെട്ട രണ്ട്…
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. അണക്കെട്ടിനെറ 13 ഷട്ടറുകളും തുറന്നു. ജലനിരപ്പ് 136 അടി പിന്നിട്ടാല്‍ ഞായറാഴ്ച സ്പില്‍വേയിലെ ഷട്ടര്‍…
ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേര് മരിച്ചു. 10 ലേറെ പേര്‍ക്ക്…
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…
ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…