ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നടുവേദനയെ തുടർന്നാണ് നടനെ കെംഗേരിയിലെ ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. നിലവിൽ ദർശന് താമസിക്കാൻ ആശുപത്രിയിൽ തന്നെ സ്യൂട്ട് റൂം അനുവദിച്ചിട്ടുണ്ട്.
മുമ്പ് സിനിമാ സെറ്റിലെ കുതിരസവാരി സീനിനിടെ പരുക്കേറ്റ് ദർശന്റെ നടുവിന് ശസ്ത്രക്രിയ നടന്നിരുന്നു. ഇതേതുടർന്ന് നടന് ഇടയ്ക്കിടെ നടുവേദന വരാറുണ്ടായിരുന്നു. കൊലക്കേസിൽ അറസ്റ്റിലായ ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി നടൻ ബെള്ളാരി ജയിലിൽ കഴിയുകയായിരുന്നു. ഇതേതുടർന്നാണ് നടന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്ന് നടന്റെ അഭിഭാഷകൻ പറഞ്ഞു.
നടന്റെ ആരാധകർ ആശുപത്രിക്ക് സമീപം തടിച്ചുകൂടിയതിനാൽ, പ്രദേശത്ത് കെഎസ്ആർപി യൂണിറ്റിനെയും 50 ലധികം പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan thogudeepa hospitalised
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…