പത്തനംതിട്ട: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെ സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചയോടെയാണ് അദ്ദേഹം എത്തിച്ചേർന്നത്. ഇന്ന് രാവിലെ പി.ആർ.ഒ. ഓഫീസിലെത്തിയ ശേഷം തന്ത്രിയുടെ ഓഫീസിലേക്ക് പോയ ദിലീപ്, അല്‍പ്പസമയത്തിനകം അയ്യപ്പദർശനം നടത്തും.
ഇത്തവണ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരോ ഔദ്യോഗിക പോലീസ് സുരക്ഷയോ ഇല്ലാതെ, പരിചയക്കാരുമായി സാധാരണ രീതിയിലാണ് ദിലീപ് ശബരിമലയിലെത്തിയത്. കഴിഞ്ഞ തവണ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍, വി.ഐ.പി. പരിഗണന നല്‍കി പത്ത് മിനിറ്റിലധികം ശ്രീകോവിലിന് മുന്നില്‍ നിന്നത് വലിയ വിവാദമായിരുന്നു. ആ പശ്ചാത്തലത്തില്‍ ഇത്തവണത്തെ വരവ് ശ്രദ്ധേയമാണ്.
SUMMARY: Actor Dileep visits Sabarimala














