കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ എന്താണ് പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി കഴിഞ്ഞ ദിവസമാണ് കുറ്റവിമുക്തനാക്കിയത്. ഈ വിധിക്ക് പിന്നാലെ അതിജീവിതയും ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യരും പരസ്യമായി പ്രതികരിച്ചിരുന്നു. കോടതി വിധിയില്‍ തനിക്ക് ‘അത്ഭുതമില്ല’ എന്ന് പ്രതികരിച്ചു. അതിജീവിതയ്ക്ക് ‘പൂർണ്ണ നീതി ലഭിച്ചില്ല’ എന്ന് അഭിപ്രായപ്പെട്ടു. ഇരുവരുടെയും പ്രതികരണങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നതിനിടെയാണ് ദിലീപിന്റെ ഈ പിൻമാറ്റം.
SUMMARY: Actress assault case; Actor Dileep withdraws from temple inauguration program amid controversies














