നടൻ സിദ്ധാർത്ഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതി സോഷ്യല്‍ മീഡിയയില്‍ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ‘ നീയാണെന്റെ സൂര്യൻ. എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും മിസിസ് ആന്റ് മിസ്റ്റർ അദു – സിദ്ധു ‘ വിവാഹച്ചിത്രങ്ങള്‍ പങ്കുവെച്ച് അദിതി കുറിച്ചു.
ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. സ്വർണ നിറത്തിലുള്ള ടിഷ്യൂ ഓർഗൻസ ലെഹങ്ക ധരിച്ചാണ് അദിതി എത്തിയത്. മിനിമല്‍ മേയ്ക്ക്പ്പ് ആയിരുന്നു. റൂബി വര്‍ക്കുള്ള സ്വര്‍ണ നെക്ലെസും ജിമിക്കിയും വളകളുമാണ് താരം ദരിച്ചത്. ക്രീം കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം.
സിദ്ധാർഥും അദിതിയും ഏറെക്കാലമായി ലിവിംഗ് ടുഗദർ ആയിരുന്നു. 2021 ല്‍ മഹാമസുദ്രം എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. രണ്ട് പേരുടെയും രണ്ടാം വിവാഹമാണ്. 2003 ല്‍ സിനിമയിലെ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനായത്. തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയായിരുന്നു വധു. ചെറുപ്പം മുതലുള്ള പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയത്.
എന്നാല്‍ അധികനാള്‍ ഈ ബന്ധം മുന്നോട്ട് പോയില്ല. രണ്ട് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷമാണ് 2007 ല്‍ ഇരുവരും വിവാഹ മോചിതരായത്. ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002 ല്‍ ആയിരുന്നു വിവാഹം 2012 ല്‍ വേർപിരിഞ്ഞു.
TAGS : ADITI RAO | SIDDHARTH | MARRIAGE
SUMMARY : Actress Aditi Rao and actor Siddharth got married
പാലക്കാട്: ഷൊർണൂർ നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു. ഷൊർണൂർ നഗരസഭയിലെ അന്തിമഹാകാളൻചിറ 31-ാം വാർഡിലെ കൗണ്‍സിലർ സി സന്ധ്യയാണ് രാജിവച്ചത്.…
ആലപ്പുഴ: പാചകത്തിനിടെ ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ലീക്കായി മത്സ്യബന്ധന വള്ളത്തിന് തീപിടിച്ചു. സംഭവത്തില്‍ വള്ളത്തിലെ ഉപകരണങ്ങള്‍ കത്തി നശിച്ചു. കായംകുളം…
ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി ചിന്നയ്യയെ മൂന്നുദിവസത്തേക്ക് കൂടി എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു. സെപ്തംബര്‍ 6…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ സൗബിൻ ഷാഹിറിന് വീണ്ടും തിരിച്ചടി. ദുബൈയില്‍ പോകാൻ സൗബിന് യാത്രാ അനുമതിയില്ല.…
തിരുവനന്തപുരം: ഗുരുവിനെ പകർത്തിയ നേതാവാണ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങള്‍…
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബര്‍ 31 വരെ അയല്‍…