കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി ആർ മേനോന് മുൻകൂർ ജാമ്യം അനുവദിച്ചു. കുറ്റകൃത്യം ഗുരുതരമാണെങ്കിലും, ഇരു കൂട്ടരുടേയും സത്യവാങ്മൂലം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അറിയിച്ചു. കേസില്‍ മൂന്നാം പ്രതിയാണ് നടി ലക്ഷ്മി ആർ മേനോൻ.
പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും പരാതി തെറ്റിദ്ധാരണയുടെ പേരിലാണെന്നും കക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് ജാമ്യം അനുവദിച്ചത്. നടിയുടെ അറസ്റ്റ് കോടതി നേരത്തെ താല്‍ക്കാലികമായി വിലക്കിയിരുന്നു. എറണാകുളത്തെ ഒരു ബാറില്‍ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതെന്നാണ് കേസ്.
മലയാളത്തിലും തെന്നിന്ത്യയിലും ശ്രദ്ധേയയായ നടി ലക്ഷ്മി മേനോനെ കേസില്‍ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവം ചർച്ചയായത്. വെലോസിറ്റി ബാറില്‍ വെച്ചുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നീങ്ങിയത്. നേരത്തെ, പരാതിക്കാരനാണ് ലൈംഗിക അധിക്ഷേപം നടത്തുകയും ബിയർ കുപ്പി കൊണ്ട് ആക്രമിക്കുകയും ചെയ്തതെന്ന് ലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു.
SUMMARY: Actress Lakshmi granted anticipatory bail in IT employee kidnapping case
വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…
ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…
മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…
തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…