ഇൻസ്റ്റഗ്രാം ഫോളോവേഴ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്ന് നടി ശ്രദ്ധ കപൂർ. 91.3 മില്യണ്‍ പേരാണ് മോദിയെ പിന്തുടരുന്നത്. എന്നാല്‍ 91.4 മില്യണ്‍ ഫോളോവേഴ്‌സുമായി മോദിയെയും പിന്നിലാക്കിയിരിക്കുകയാണ് നടി ശ്രദ്ധ കപൂര്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മൂന്നാമത്തെ ഇന്ത്യന്‍ സെലിബ്രിറ്റിയാണ് ശ്രദ്ധ കപൂര്‍.
ക്രിക്കറ്റ് താരം വിരാട് കോലിയും പ്രിയങ്ക ചോപ്രയുമാണ് ഇന്ത്യയില്‍ നിന്ന് ശ്രദ്ധയേക്കാള്‍ ഫോളോവേഴ്‌സുള്ള പ്രമുഖ വ്യക്തികള്‍. ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത സ്ത്രീ 2 സിനിമയുടെ വിജയത്തിന് പിന്നാലെയാണ് ശ്രദ്ധ കപൂറിന് പുതിയ നേട്ടം. എക്സില്‍ മറ്റ് ലോകനേതാക്കളേക്കാള്‍ ഏറെ മുന്നിലാണ് നരേന്ദ്ര മോദി.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരേക്കാള്‍ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ മോദി ബഹുദൂരം മുന്നിലാണ്. ഓഫീസ് ഓഫ് ദ പ്രൈംമിനിസ്റ്റർ(പിഎംഒ) എന്ന എക്സ് അക്കൗണ്ടിന് 56 മില്യണ്‍ ഫോളോവേഴ്സുണ്ട്. 26.7 മില്യണ്‍ ഫോളോവേഴ്സുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, 27.6 മില്യണ്‍ ഫോളോവേഴ്സുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് എക്സില്‍ ഏറ്റവുമധികം പേർ പിന്തുടരുന്ന ഇന്ത്യൻ നേതാക്കള്‍.
TAGS : SHRADDHA KAPOOR | NARENDRA MODI | INSTAGRAM
SUMMARY : Actress Shraddha Kapoor overtakes Modi in number of Instagram followers
ബെംഗളൂരു: മാണ്ഡ്യയിൽ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു കുടുംബത്തിലെ 3 പേർ മരിച്ചു. ചിക്കമഗളൂരു സ്വദേശികളായ ചന്ദ്രഗൗഡ…
ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…
ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…
കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…