പാരീസ്: ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടത് സഖ്യത്തിന് അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ് (എൻ.എഫ്.പി) മുന്നിട്ടുനിൽക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണല്‍ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്‍റെ സെൻട്രലിസ്റ്റ് അലയൻസ് രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ളത് ഇടത്‌പക്ഷ പാർട്ടികളാണ്.
അധികാരത്തിലേറുമെന്ന് പ്രതീക്ഷിച്ച തീവ്ര വലതുപക്ഷ പാർട്ടി നാഷണൽ റാലിയെ ജനങ്ങൾ തടഞ്ഞു. മൂന്നാം സ്ഥാനം മാത്രമാണ് പാർട്ടിക്ക് നേടാനായത്. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം സെൻട്രലിസ്റ്റ് അലയൻസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത.
ഇടത്‌സഖ്യത്തിന് 181 സീറ്റുകൾ നേടാനായപ്പോൾ മക്രോണിന്റെ സെൻട്രലിസ്റ്റ് അലയൻസ് 160 സീറ്റുകളും മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി 143 സീറ്റുമാണ് നേടിയത്. പുതിയ സർക്കാരുണ്ടാക്കാനായി പൂർണഫലം വരുംവരെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് ഇമാനുവൽ മക്രോൺ അറിയിച്ചു. ഫ്രഞ്ച് ദേശീയ അസംബ്ളി ചേരുക ജൂലായ് 18നാണ്. അടുത്ത സർക്കാരിനെക്കുറിച്ച് അതിനകം അറിയാം.
<BR>
TAGS : FRANCE | ELECTION
SUMMARY : Advances for the Left Coalition in France; Macron’s party is in second place
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വ്യാപിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കൃത്യം നടന്ന…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…