പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ലേബൽ ഇനി മാറും. ഭക്ഷണ പദാർത്ഥങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ വലുപ്പത്തില്‍ പ്രദർശിപ്പിക്കണമെന്ന നിർദേശത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അംഗീകാരം നൽകി. പാക്ക് ചെയ്‌ത ഭക്ഷണ സാധനങ്ങളിലെ മൊത്തം പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, സോഡിയം എന്നിവയുടെ അളവ് ബോൾഡ് ആയും വലിയ അക്ഷരങ്ങളിലും എഴുതണമെന്ന നിര്‍ദേശമാണ് എഫ്എസ്എസ്എഐ അംഗീകരിച്ചത്.
ഫുഡ് അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് 2020ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (ലേബലിംഗ് ആൻഡ് ഡിസ്‌പ്ലേ) ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന തീരുമാനമെടുത്തത്. ഉപഭോക്താക്കളെ അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കാനും ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനും പ്രാപ്‌തരാക്കുക എന്നതാണ് ഈ ഭേദഗതിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാനും ക്ഷേമം വര്‍ധിപ്പിക്കാനും ഇതുവഴി കഴിയുമെന്നാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ജീവിത ശൈലി രോഗങ്ങള്‍ക്ക് കാരണമാകുന്ന പാക്ക് ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കേണ്ടതിൻ്റെ ആവശ്യകതയും പോഷകാഹാര വിദഗ്‌ദർ ചൂണ്ടിക്കാട്ടി.
കൂടാതെ ഹെൽത്ത് ഡ്രിങ്ക്, 100% ഫ്രൂട്ട് ജൂസ്, ശുദ്ധീകരിച്ച ഗോതമ്പ് മാവ് എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പദങ്ങളുടെ ഉപയോഗം തടയാൻ എഫ്എസ്എസ്എഐ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. എഫ്‌ബിഒകളുടെ തെറ്റിദ്ധരിപ്പിക്കുന്ന ക്ലെയിമുകൾ തടയുന്നതിനാണ് ഇത്തരത്തിലുളള നിർദ്ദേശങ്ങള്‍ നൽകുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
TAGS: NATIONAL | FSSAI
SUMMARY: FSSAI to mandate displaying nutritional information on food labels in bold, increased font size
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…