LATEST NEWS

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ സാഹസിക യാത്ര. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കുട്ടിയെ അതേ ദിവസം തന്നെ കാബൂളിലേക്ക് തിരിച്ചയച്ചു.

രാവിലെ 11:10-ഓടെ കാം എയർലൈൻസിന്റെ RQ-4401 വിമാനം ഡൽഹിയിൽ ലാൻഡിംഗ് ചെയ്തപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിമാനം ടാക്സിവേയിലൂടെ നീങ്ങുമ്പോൾ ഒരാൾ നടന്നുപോകുന്നത് എയർലൈനിന്റെ സുരക്ഷാ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം എയർപോർട്ട് സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്ററിനെ വിവരമറിയിച്ചു. ഇതേത്തുടര്‍ന്ന് കുട്ടിയെ ടെർമിനൽ-3-ൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിടുത്തു. ഉടന്‍ തന്നെ മറ്റു സുരക്ഷാ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ കുട്ടി അഫ്ഗാനിസ്ഥാനിലെ കുണ്ടുസ് പ്രവിശ്യയിൽ നിന്നുള്ളയാളാണെന്ന് തിരിച്ചറിഞ്ഞു. കാബൂൾ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വിമാനത്തിന്റെ റിയർ സെൻട്രൽ ലാൻഡിംഗ് ഗിയറിൽ കയറിക്കൂടുകയായിരുന്നു. “വീൽ-വെൽ സ്റ്റോവേ” എന്നറിയപ്പെടുന്ന ഈ രീതിയിൽ, ആളുകൾ വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ കമ്പാർട്ട്‌മെന്റിൽ ഒളിച്ചിരുന്ന് യാത്ര ചെയ്യാൻ ശ്രമിക്കാറുണ്ട്.

ഏകദേശം 94 മിനിറ്റോളം നീണ്ട ഈ യാത്ര അത്ഭുതകരമായി കുട്ടി അതിജീവിച്ചു. ചോദ്യം ചെയ്യലിനുശേഷം ഉച്ചകഴിഞ്ഞ് 4 മണിയോടെ തന്നെ കുട്ടിയെ മറ്റൊരു വിമാനത്തിൽ കാബൂളിലേക്ക് തിരിച്ചയച്ചു. വിമാനം വിശദമായി പരിശോധിച്ചപ്പോൾ ലാൻഡിംഗ് ഗിയർ കമ്പാർട്ട്‌മെന്റിൽ നിന്ന് ഒരു ചുവപ്പ് സ്പീക്കറും കണ്ടെത്തി. ഇത് കുട്ടി യാത്രയിൽ കൊണ്ടുപോയതാവാം എന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു.
SUMMARY: Afghan boy travels from Kabul to Delhi by hiding between the wheels of a plane!!

NEWS DESK

Recent Posts

ബെംഗളൂരുവിൽ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമം; ടെക്കി അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…

7 hours ago

കാല്‍വഴുതി കയത്തില്‍ വീണു; കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇ​ടു​ക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…

8 hours ago

ഡല്‍ഹി സ്‌ഫോടനം: അല്‍ ഫലാഹ് സര്‍വകലാശാലക്ക് നാക് അംഗീകാരമില്ല

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…

8 hours ago

ഡല്‍ഹി സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോ​ട​നവുമായി ബന്ധപ്പെട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ലായി. റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്),…

8 hours ago

കലബുറഗിയിലെ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ‌എസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…

9 hours ago

കോഴിക്കോട് കോർപ്പറേഷനിൽ സംവിധായകൻ വി എം വിനു കോൺഗ്രസ് സ്ഥാനാർത്ഥി

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…

10 hours ago