തൃശ്ശൂർ: തൃശ്ശൂർ മാടക്കത്തറയിൽ ആഫ്രിക്കൻ പന്നിപ്പനി (African swine fever – ASF)വ്യാപിച്ചു. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.
പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇന്ന് രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവിൽ രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
വളർത്തുപന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ചവ്യാധിയാണ് ആഫ്രിക്കൻ പന്നിപ്പനി. അതേസമയം ഇത് മനുഷ്യരിലേക്ക് പകരില്ല. ഈ വർഷം ഫെബ്രുവരിയിൽ ആലപ്പുഴ തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിന്റെ (എഎച്ച്‌ഡി) റാപ്പിഡ് റെസ്‌പോൺസ് ടീം പന്നികളെ നശിപ്പിച്ചിരുന്നു.
<br>
TAGS : SWINE FLU | THRISSUR
SUMMARY : African swine fever confirmed in Thrissur; Order to kill 310 pigs
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. രാജ്യാന്തരവില ഔണ്‍സിന് 35 ഡോളര്‍ ഉയര്‍ന്ന് 3,986 ഡോളറില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍…
പത്തനംതിട്ട: പ്രണയാഭ്യർത്ഥന നിരസിച്ച വൈരാഗ്യത്തില്‍ സഹപാഠിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ വച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. തമിഴ്നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…