കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ തൃശൂർ സ്വദേശി ബാബുരാജാണ് (സോഡ ബാബു) വീണ്ടും അറസ്റ്റിലായത്. മൂന്നു ദിവസം മുൻപാണ് ഇയാൾ ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയത്. തുടർന്ന് നാട്ടിലേക്ക് പോകാൻ വാഹനമില്ലാതെ വന്നതോടെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു.
ബൈക്ക് മോഷണം പോയ വിവരം പുറത്തുവന്നതോടെ സിസിടിവി ദൃശ്യ ങ്ങൾ കേന്ദ്രീകരിച്ച് കണ്ണൂർ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തി ലാണ് പ്രതിയെ കണ്ടെത്തിയത്. ജയിലിൽ നിന്നിറങ്ങിയ ഇയാൾ ടൗൺ സ്റ്റേഷന്റെ പരിസരത്ത് ചിലരെ കാണാനെത്തിയിരുന്നു. തുടർന്ന് ബാറിൽ കയറി മദ്യപിച്ചതിന് ശേഷം എസ്എൻ പാർക്കിന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. എസ്ഐ കെ.അനുരൂപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
SUMMARY: After being released from prison after serving his sentence, he stole a bike to go home, the accused was arrested
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…
ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…