BENGALURU UPDATES

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍ ഗവൺമെന്റ് പ്രസ്സ് ലേഔട്ടിലാണ് സംഭവം. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലന്‍ രമേശ്‌ (29) ആത്മഹത്യ ചെയ്യുകയായിരുന്നു.

2022 സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഗൾഫിൽ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു ധർമ്മശിലന്‍ ഒരു മാസം മുമ്പാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇരുവരും രണ്ടാഴ്ച സ്വന്തം നാട്ടിൽ താമസിച്ച ശേഷമാണ് ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയത്.

ഞായറാഴ്ച രാത്രി 9.30 ഓടെ യുവതിയുടെ പിതാവ് പെരിയസ്വാമി തുമകുരുവിൽ നിന്ന് ബന്ധുക്കളോടൊപ്പം തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നു വീട്ടുടമസ്ഥനിൽ നിന്ന് താക്കോൽ വാങ്ങി അകത്ത് കയറിയപ്പോൾ മകളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും, ഭർത്താവ് ധർമ്മശീലനെ (29) തൂങ്ങി മരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു.

കൊലപാതകത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ജ്ഞാനഭാരതി പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിനു പിന്നിലെ കാരണം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
SUMMARY: Husband committed suicide after killing 27-year-old nurse

NEWS DESK

Recent Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; യുവതി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…

35 minutes ago

വി.എം വിനുവിന് പകരം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസില്‍ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അറസ്റ്റില്‍. സ്വർണ്ണകൊള്ളയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജന തര്‍ക്കം: കാസറഗോഡ് ഡിസിസി ഓഫീസില്‍ കയ്യാങ്കളി

കാസറഗോഡ്: കോണ്‍ഗ്രസിലെ സീറ്റ് വിഭജന തർക്കത്തില്‍ കാസറഗോഡ് ഡിസിസി യോഗത്തിനിടെ നേതാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ഡിസിസി വൈസ് പ്രസിഡന്റും ഡികെഡിഎഫ്…

3 hours ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണം ആശങ്കാജനകമായ നിലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. മോശം വായു ഗുണനിലവാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഗുരുതര ആരോഗ്യബാധകള്‍…

4 hours ago

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പട്‌ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധി മൈതാനിയില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്…

5 hours ago