അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആദ്യ സാമ്പിളില്‍ മൃതദേഹം തിരിച്ചറിയാത്തവരുടെ ബന്ധുക്കളോട് വീണ്ടും സാമ്പിൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ രഞ്ജിതയുടെ മാതാവ് തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡി എന്‍ എ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരന്‍ രതീഷിനെ അഹമ്മദാബാദിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരണം നടത്താനായില്ല. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം നാട്ടിലെത്തിക്കാന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുകയാണ്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ എയർ ഇന്ത്യക്കെതിരെ ഡിജിസിഎ നടത്തുന്ന സുരക്ഷ പരിശോധനയില്‍ വീഴ്ചകള്‍ കണ്ടെത്തി. ലൈസൻസ്, ജീവനക്കാരുടെ വിശ്രമം തുടങ്ങിയ കാര്യങ്ങളില്‍ ആണ് വീഴ്ച കണ്ടെത്തിയത്. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിന് മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റാൻ നിർദേശം നല്‍കി.
അച്ചടക്ക നടപടിയുടെ വിവരം പത്തു ദിവസത്തിനകം അറിയിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
തുടർന്നും വീഴ്ച വരുത്തിയാല്‍ ഓപ്പറേറ്റർ ലൈസൻസ് അടക്കം റദ് ചെയ്യുമെന്നും ഡി ജി സി എ മുന്നറിയിപ്പ് നല്‍കി. ബെംഗളൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങളുടെ സർവീസ് സമയം നീണ്ടതിലാണ് ഡിജിസിഎ എയർ ഇന്ത്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മെയ് 16,17 തീയതികളില്‍ പറത്തിയ വിമാനങ്ങള്‍ക്ക് പത്തുമണിക്കൂർ പറക്കല്‍ സമയമാണ് നിശ്ചയിച്ചിരുന്നത്. ഇത് മറികടന്നു എന്നാണ് കണ്ടെത്തല്‍.
SUMMARY: Ahmedabad plane crash: 232 bodies released, Ranjitha’s remains unidentified
കണ്ണൂർ: കണ്ണൂരിൽ റീൽസ് ചിത്രീകരിക്കുന്നതിനായി വിദ്യാർഥികൾ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ചു. തലശേരിക്കടുത്ത കുയ്യാലിയിൽ വ്യാഴം പുലർച്ചെ 2.10ന് തലശ്ശേരിക്കും മാഹിക്കും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…