ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ നിഗമനങ്ങളിലെത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. 260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് പൊതുജനങ്ങളോടും മാധ്യമങ്ങളോടുമുള്ള മന്ത്രിയുടെ നിര്‍ദേശം
ഇക്കാര്യത്തിൽ നമ്മൾ എടുത്തുചാടി ഒരു നിഗമനത്തിലും എത്തരുത്. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് നമുക്കുള്ളത്. വ്യോമയാന മന്ത്രാലയത്തിന്റെ നട്ടെല്ലാണ് അവർ. അതിനാൽ ഒരു നിഗമനത്തിൽ എത്താൻ നമുക്ക് സാധിക്കില്ല. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തമായ മറുപടി പറയാൻ ഇപ്പോൾ സാധിക്കില്ല. അന്തിമ റിപ്പോർട്ടിനായി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഒരുപാട് സാങ്കേതിക പ്രശ്നങ്ങൾ ഉൾപെട്ടിട്ടുണ്ട്. വിഷയത്തിൽ അഭിപ്രായം പറയേണ്ട സാഹചര്യമായിട്ടില്ല എന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. “സിവിൽ ഏവിയേഷൻ മന്ത്രാലയം ഈ റിപ്പോർട്ട് വിശദമായി വിശകലനം ചെയ്യുകയാണ്. നമുക്ക് ഇപ്പോൾ ഒരു നിഗമനത്തിലെത്തേണ്ട. അന്തിമ റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഒരു വ്യക്തമായ നിഗമനത്തിലെത്താൻ കഴിയൂ” – നായിഡു മാധ്യമങ്ങളോട് പറഞ്ഞു.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് ശേഷം മൂന്ന് സെക്കൻഡിനുള്ളിൽ എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനത്തിന്റെ രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ “റൺ” എന്ന നിലയിൽ നിന്ന് ഒരു സെക്കൻഡിനുള്ളിൽ “കട്ട്ഓഫ്” സ്ഥാനത്തേക്ക് മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഇന്ധന നിയന്ത്രണ സ്വിച്ചുകളിലെ മാറ്റം അശ്രദ്ധമൂലമാണോ മനഃപൂർവ്വമാണോ സംഭവിച്ചത് എന്ന് വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) രേഖപ്പെടുത്തിയ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇന്ധനം കട്ട് ഓഫ് ചെയ്തത് എന്തിനാണെന്ന് ഒരു പൈലറ്റ് മറ്റൊരാളോട് ചോദിക്കുന്നതും, താൻ അത് ചെയ്തിട്ടില്ലെന്ന് മറ്റേ പൈലറ്റ് മറുപടി പറയുന്നതും റെക്കോർഡിംഗിലുണ്ട്. അതേസമയം ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് പൈലറ്റ് ഇന്‍ കമാന്‍ഡിന്റെ നിരീക്ഷണത്തില്‍ കോപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
15,638 മണിക്കൂര്‍ പറക്കല്‍ പരിചയമുള്ള 56 വയസകാരന്‍ സുമീത് സബര്‍വാളാണ് വിമാനം പറത്തിയിരുന്നത്. 32 വയസ്സുള്ള ക്ലൈവ് കുന്ദര്‍ ആയിരുന്നു സഹപൈലറ്റ്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് ശേഷം നിമിഷങ്ങൾക്കകം ബി.ജെ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ചു തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും ജീവനക്കാരും, നിലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ 260 പേരാണ് ദുരന്തത്തിൽ മരിച്ചത്. ഒരു യാത്രികൻ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
SUMMARY: Ahmedabad plane crash: Don’t jump to conclusions; wait for final report, says Union Aviation Minister
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ…