LATEST NEWS

അഹമ്മദാബാദ് വിമാന ദുരന്തം; വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചിരുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തൽ. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തി ആണെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെട്ടിരിക്കുന്നത്.

ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു.

വിമാനത്തിൻ്റെ ട്രാൻസ് ഡ്യൂസറിൽ അറ്റകുറ്റപണികൾ നടത്തിയതിനും തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ട്രാൻസ് ഡ്യൂസറിലെ തകരാർ വിമാനത്തിലെ മുഴുവൻ വൈദ്യത സംവിധാനത്തെയും ബാധിക്കുന്നതാണ്. ലണ്ടനിലേക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഈ പ്രശ്നം പരിഹരിച്ചത്. എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനിയർ ഉച്ചയ്ക്ക് പന്ത്രണ്ടേകാലിന് അറ്റകുറ്റ പണി നടത്തിയതായി ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജൂൺ 12ന് ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ എൻജിനുകളിലേക്ക് ഇന്ധനം എത്തുന്നത് നിലച്ചതോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് കത്തിയമരുകയായിരുന്നു. ക്യാബിൻ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്.
SUMMARY: Ahmedabad plane crash: Report suggests there was a fault in the plane’s electrical system

NEWS DESK

Recent Posts

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

3 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

3 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

3 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 3.89 കോടി രൂപയുടെ ഹൈഡ്രോപോണിക്ക് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…

4 hours ago

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താം,​ നിലപാടറിയിച്ച് പാറമേക്കാവ് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…

4 hours ago

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരിൽ സിനിമാ പ്രവർത്തകനും

തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി…

4 hours ago