Categories: NATIONALTOP NEWS

ഭീകരാക്രമണം; ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നല്‍കാൻ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

TAGS : AIR INDIA
SUMMARY : Terror attack; Air India Express offers full refund for cancelled tickets

Savre Digital

Recent Posts

മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…

28 minutes ago

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന…

56 minutes ago

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

1 hour ago

മയക്കുമരുന്നെന്ന മാരകവിപത്തിനെതിരെ മലയാളി കൂട്ടായ്മ ‘ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ- അഫോയി’

ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ…

2 hours ago

വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ മരിച്ചു

പാലക്കാട്: വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലം വേങ്ങശേരിയിലാണ് സംഭവം. അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്‌ണനാണ്…

2 hours ago

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: വാളയാർ ആള്‍ക്കൂട്ട കൊലപാത്തകത്തില്‍ രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി…

2 hours ago