ബെംഗളൂരു: ബെംഗളൂരുവിൽ വായുമലിനീകരണം വർധിക്കുന്നതായി റിപ്പോർട്ട്. നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതാണ് വലിയ തോതില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമായിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നഗരപരിധിയിലെ അന്തരീക്ഷ മാലിന്യത്തില്‍ 48 ശതമാനവും വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍നിന്നാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ബെംഗളൂരു റൂറല്‍ ജില്ലയില്‍ ഇത് 39 ശതമാനമാണ്. അന്തരീക്ഷത്തിലേക്ക് മാലിന്യം തള്ളുന്നതില്‍ ലോറികളും മറ്റ് ചരക്കുവാഹനങ്ങളുമാണ് മുന്‍പിലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. മരങ്ങളും കല്‍ക്കരിയും കത്തിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളാണ് മാലിന്യകാരികളില്‍ വാഹനങ്ങള്‍ക്ക് തൊട്ടുപിന്നില്‍.
അന്തരീക്ഷമലിനീകരണം കൂടുതലുള്ള 80 ഹോട്ട് സ്‌പോട്ടുകളും പഠനത്തില്‍ കണ്ടെത്തി. ബാഗിനപുര, സാങ്കി റോഡ്, കുഡ്ലു, ഹെബ്ബാള്‍, മേഖ്രി സര്‍ക്കിള്‍, ബൊമ്മസാന്ദ്ര, മാവില്ലപുര, ജിഗനി, ശാന്തിനഗര്‍, വീരസാന്ദ്ര എന്നീ പ്രദേശങ്ങളാണ് ഇവയില്‍ മുന്‍പിലുള്ളത്. വാഹനപുകയില്‍നിന്നുള്ള അന്തരീക്ഷമാലിന്യം കുറയ്ക്കാന്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുകയാണ്.
TAGS: BENGALURU | POLLUTION
SUMMARY: Air pollution in Bengaluru increased
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…