ബെംഗളൂരു: ബെംഗളൂരുവിൽ വ്യോമസേന ഉദ്യോഗസ്ഥരായ ദമ്പതിമാർക്ക് നേരെ ആക്രമണം. വ്യോമസേന വിങ് കമാൻഡർ ബോസ്, അദ്ദേഹത്തിന്റെ ഭാര്യയും സ്ക്വാഡ്രൺ ലീഡറുമായ മധുമിത എന്നിവർക്കാണ് നേരെയാണ് ആക്രമണമുണ്ടായത്. ഡിആർഡിഒ കോളനിയിലെ വീട്ടിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഇരുവരും വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ എതിരെ നിന്ന ബൈക്കിലെത്തിയ ആൾ പെട്ടെന്ന് ഇവരെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിർത്തി. ഇവർ കന്നഡയിൽ അസഭ്യം പറയുകയും മധുമിതയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു.
വാഹനത്തിലെ ഡിആർഡിഒ സ്റ്റിക്കർ കണ്ടെങ്കിലും അക്രമികൾ അധിക്ഷേപം തുടർന്നു. ഇതോടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ തന്നെ ബൈക്കിലെത്തിയ ആൾ ബൈക്കിന്റെ കീ ഉപയോഗിച്ച് മുഖത്ത് ഇടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തുവെന്ന് വിങ് കമാൻഡർ ബോസ് പറഞ്ഞു. സംഭവത്തിൽ ഇരുവരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
TAGS: BENGALURU| ATTACK
SUMMARY:Airforce officer couple attacked in Bengaluru
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…