അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ആറ് അവയവങ്ങള്‍ ദാനം ചെയ്തു

കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു.

അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടില്‍ കെ. അജിത (46)യുടെ ഹൃദയം ഉള്‍പ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരള്‍, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കുമാണ് നല്‍കിയത്.

ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് 2025 സെപ്റ്റംബര്‍ 28ന് അജിതയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അജിതയുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.

SUMMARY: Ajitha’s heart will now beat in someone else’s

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രതിശ്രുതവരൻ ബൈക്കപകടത്തിൽ മരിച്ചു; പിന്നാലെ യുവതിയും മരിച്ചനിലയിൽ

എറണാകുളം: പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിന് യുവതിയെയും വീട്ടിൽ മരിച്ച...

എല്ലാ പോലീസ് സ്റ്റേഷനുകളിലും തത്സമയ സി.സി.ടി.വി സംവിധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രവർത്തനക്ഷമമായ സി.സി.ടി.വി ക്യാമറകളും തത്സമയ...

കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ ലംഘനം

ബെംഗളൂരു: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളിലും കാന്റീനുകളിലും നടത്തിയ പ്രത്യേക ഭക്ഷ്യസുരക്ഷാ...

ബ്രെയിനോ മാനിയ ക്വിസ് മത്സരം

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹാൾ കരയോഗം യുവജന വിഭാഗം കിസോറ ബ്രെയിനോ മാനിയ...

മൈസൂരു കേരളസമാജം ഓണച്ചന്ത 23 മുതൽ 

ബെംഗളൂരു: മൈസൂരു കേരളസമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത ഓഗസ്റ്റ് 23 മുതൽ 25...

ചിക്കബല്ലാപുരയിൽ അനധികൃതമായി കടത്തിയ ആറ് ടണ്ണിലേറെ പോത്തിറച്ചി പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്ന ആറ് ടണ്ണിലേറെ ബീഫ്...

കർണാടകയിൽ വിവിധ സാമൂഹിക പെൻഷനുകളുടെ വരുമാനപരിധി ഉയർത്തി

ബെംഗളൂരു: കർണാടകയിൽ വിവിധ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്ക് ബാധകമായ വാർഷിക...

Related Articles

Popular Categories