ചെന്നൈ: തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറോട്ടമത്സരത്തിനായുള്ള പരിശീലനത്തിനിടെ ആണ് സംഭവം. അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടർന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. വരാനിരിക്കുന്ന യൂറോപ്യൻ റേസിംഗ് സീസണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് ഇപ്പോള്‍.
കാർ റേസിംഗ് ട്രാക്കില്‍ വെച്ചായിരുന്നു അപകടം.. കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. തകർന്ന കാറിൽ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്.
ട്രാക്കില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് സമീപത്ത് സ്ഥാപിച്ചിരുന്ന സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. അല്‍പ്പസമയം നിയന്ത്രണം വിട്ട് കാര്‍ കറങ്ങിയ ശേഷം ആയിരുന്നു നിന്നത്. വലിയ പരുക്കുകളൊന്നും ഇല്ലാതെ അജിത്ത് രക്ഷപ്പെട്ടു. ശേഷം പരിശീലനം തുടര്‍ന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. 24H ദുബായ് 2025 എന്നറിയപ്പെടുന്ന ദുബായ് റേസിനായുള്ള നടന്‍ അജിത് കുമാറിന്റെ ആദ്യ പരിശീലന സെഷന്റെ ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും വൈറലായിരുന്നു.
<BR>
TAGS : ACTOR AJITH | TAMIL CINEMA
SUMMARY : Ajith’s car met with an accident during racing practice; the actor miraculously survived
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ച ബാലറ്റ് തുറക്കാന്‍ ശ്രമമെന്ന്…
അൽവാർ: രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരേ കുടുംബത്തിലെ അഞ്ചുപേർ വെന്തുമരിച്ചു. ബുധനാഴ്ച രാത്രി ഡൽഹി-മുംബൈ എക്‌സ്പ്രസ്…
ബെംഗളൂരു: ശക്തമായ മഴയെ തുടർന്ന് ബെംഗളൂരു ശിവജി നഗറിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു ഏഴ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടില്‍ പോലിസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പുങ്ങംചാലിലെ കൊടിയംകുണ്ട് വീട്ടില്‍ രാജു…
ബെംഗളൂരു: ധാര്‍വാഡിലെ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസ് റോഡിലെ ഹാലിയാൽ അണ്ടർപാസിന് സമീപം ടിബറ്റൻ വംശജനായ ബുദ്ധസന്യാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ട്ഗോഡ്…
ജബല്‍പൂര്‍: മധ്യപ്രദേശില്‍ യാത്രക്കാരുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് നദിയില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേരെ…