പാലക്കാട്: ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പോലീസ്. ആലത്തൂർ തോണിപ്പാടത്ത് നടത്തിയ കാളപൂട്ടിനെതിരെയാണ് കേസ്. മാധ്യമ വാർത്തകളെ തുടർന്ന് പീപ്പിള്‍ ഫോർ ദ എത്തിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.
കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂർ പോലീസ് അറിയിച്ചു.
TAGS : POLICE CASE | BULL FIGHTING
SUMMARY : Police registered a case against Alathur bullfighting competition
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…