ന്യൂഡൽഹി: അലിഗഢ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി തുടരുമെന്ന് സുപ്രിം കോടതി. അലിഗഢ് മുസ്‍ലിം സർവകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആർട്ടിക്കിള്‍ 30 പ്രകാരം സർവകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അർഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ബെഞ്ചിലെ നാല് അംഗങ്ങള്‍ വിധിയെ പിന്തുണച്ചപ്പോള്‍ മൂന്ന് പേർ എതിർത്തു. 1981ലാണ് കേന്ദ്ര സർക്കാർ അലിഗഢിന് ന്യൂനപക്ഷ പദവി നല്‍കിയത്.
2006ല്‍ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരായ ഹർജികള്‍ 2019ല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമനിർമാണത്തിലൂടെ സ്ഥാപിതമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം.
TAGS : SUPREME COURT
SUMMARY : The Supreme Court overruled the verdict that Aligarh University is not a minority institution
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…