കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ ഓപ്പറേഷനുകളില്‍ ഓട്ടോമേഷന്‍ വര്‍ധിപ്പിക്കാനും റോബോട്ടുകളെ ഉപയോഗിക്കുന്നത് കൂട്ടാനുമാണ് കമ്പനി പദ്ധതിയിടുന്നതെന്നും ‘ദി ന്യൂയോര്‍ക്ക് ടൈംസ്’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
2027 ആകുമ്പോഴേക്കും നിയമിക്കേണ്ട 160,000 യുഎസ് ജീവനക്കാരെ ഒഴിവാക്കുന്ന തരത്തില്‍ കമ്പനിയുടെ 75 ശതമാനം പ്രവര്‍ത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആമസോണിന്റെ റോബോട്ടിക്സ് ടീം പ്രവര്‍ത്തിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2025നും 2027നും ഇടയില്‍ രണ്ട് വര്‍ഷം കൊണ്ട് ഏതാണ്ട് 12.6 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് ഈ ഓട്ടോമേഷന്‍ ആമസോണിന് നല്‍കുക. എഐ, ഓട്ടോമേഷന്‍ എന്നീ വാക്കുകള്‍ക്ക് പകരം ‘അഡ്വാന്‍സ്ഡ് ടെക്നോളജി’, ‘കോബോട്ട്’ എന്നീ പദങ്ങളാണ് റോബോട്ടിക്സ് വിന്യാസത്തെ വിശേഷിപ്പിക്കാന്‍ ആമസോണ്‍ ഉപയോഗിക്കുന്നത്.
ഓട്ടോമേഷന്‍ മൂലമുണ്ടാകുന്ന വിമര്‍ശനങ്ങളെയും തിരിച്ചടികളേയും നേരിടാനുള്ള മുന്‍കൂര്‍ പദ്ധതികള്‍ ആമസോണ്‍ തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പാര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
SUMMARY: Amazon to deploy robots to replace 600,000 workers