Categories: KERALATOP NEWS

വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി; മലയാളി വൃദ്ധ ദമ്പതികള്‍ ട്രെയിനിൽ കവര്‍ച്ചയ്ക്കിരയായി

ബെംഗളൂരു: നാട്ടിലേയ്ക്കുള്ള യാത്രക്കിടെ ട്രെയിനിൽ വച്ച് മലയാളികളായ വൃദ്ധ ദമ്പതികളെ മയക്കി കിടത്തി സ്വർണം കവർന്നതായി പരാതി. തമിഴ്നാട് ഹൊസൂരില്‍ സ്ഥിരതാമസക്കാരായ വടശ്ശേരിക്കര തലച്ചിറ പി ഡി രാജു, മറിയാമ്മ എന്നിവരാണ് കവർച്ചക്കിരയായത്.  കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരുടെ സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെ മോഷണം പോയിട്ടുണ്ട്.

ഉറങ്ങിക്കിടക്കുമ്പോള്‍ സമീപത്ത് വച്ചിരുന്ന ഫ്ലാസ്കിലാണ് മരുന്ന് കലര്‍ത്തിയത്. ജോളാർ പേട്ട സ്റ്റേഷനിലേക്കാണ് ദമ്പതികൾ ടിക്കറ്റ് എടുത്തിരുന്നത്. ഇരുവരും ബോധരഹിതരായിരുന്നതിനാൽ ജോളാർ പേട്ട സ്റ്റേഷനിൽ ഇറങ്ങാൻ കഴിഞ്ഞില്ല. രക്ഷിതാക്കളെ വിളിച്ചിട്ട് കിട്ടാതായതോടെ മകൻ ഷൈനു റെയിൽവേ പോലീസിൽ വിവരമറിയിച്ചു. കാട്പാടി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ റെയിൽവേ പോലീസ് ദമ്പതികളെ കണ്ടെത്തി. ദമ്പതികൾ ഇപ്പോൾ വെല്ലൂർ സിഎംസി ആശുപത്രിയിൽ ചികിൽസയിലാണ്.

ദമ്പതികൾ കാട്പാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫ്ലാസ്കിലെ ചൂട് വെള്ളം കുടിച്ചതിന് ശേഷം ഓർമ്മ പോയതായാണ് ദമ്പതികളുടെ മൊഴി. കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്ലീപ്പർ എസ് വൺ കോച്ചിൽ 9,10 സീറ്റുകളിലാണ് ദമ്പതികൾ കിടന്നിരുന്നത്. സീറ്റിനടുത്ത് വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഉണ്ടായിരുന്നതായാണ് മൊഴി. ഇയാൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും റെയിൽവെ പോലീസിന് നൽകിയ മൊഴിയിൽ ദമ്പതികൾ പറഞ്ഞു. ‌റെയിൽവെ പോലീസ് അന്വേഷണം തുടരുകയാണ്. ട്രെയിനിലെ സ്ഥിരം മോഷ്ടാക്കളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.
<BR>
TAGS : ROBBERY |  TRAIN
SUMMARY : An elderly Malayali couple was robbed in a train

Savre Digital

Recent Posts

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

3 minutes ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

44 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

2 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago