LATEST NEWS

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ ബാങ്ക് റിട്ട. ജീവനക്കാരനുമായ സി.കെ. രാമകൃഷ്ണനെ (59) ആണ് ആക്രമിച്ച് പണം തട്ടിപ്പറിച്ചത്. ശനിയാഴ്ച രാത്രി 7.30-ഓടെ പയ്യന്നൂർ അമ്പലം – തെരു റോഡരികിലെ ഇടറോഡിൽ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗസംഘം രാമകൃഷ്ണനെ ആക്രമിച്ച് 2,05,400 രൂപ തട്ടിയെടുക്കുകയായിരുന്നു.

ഗ്യാസ് ഏജൻസി ഓഫീസിലെ കളക്ഷൻ തുക വൈകീട്ട് രാമകൃഷ്ണൻ വീട്ടിലേക്ക് വരുമ്പോൾ കൊണ്ടുവരാറാണ് പതിവ്. ഇത് അറിയാവുന്നവരാണ് കവർച്ച നടത്തിയതിന് പിന്നിലെന്നാണ് നിഗമനം. ബൈക്കിലെത്തിയ ആക്രമികളിൽ ഒരാൾ ഹെൽമെറ്റും രണ്ടാമൻ മാസ്കും ധരിച്ചിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. ബലമായി രാമകൃഷ്ണന്റെ കൈയ്യിലുണ്ടായിരുന്ന ബാഗ് തട്ടിപറിച്ച് പണം എടുത്ത ശേഷം ആക്രമികൾ കുറച്ച് ദൂരെ വെച്ച ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നോടിയ രാമകൃഷ്ണനെ ഇവർ തള്ളിവീഴ്‌ത്തി. വീഴ്ചയിൽ കല്ലിൽ തലയിടിച്ച് പരുക്കേറ്റ രാമകൃഷ്ണനെ പയ്യന്നൂർ സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
SUMMARY: An employee of a cooking gas agency was attacked and robbed of two lakh rupees in Payyannur

NEWS DESK

Recent Posts

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

10 minutes ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

21 minutes ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

2 hours ago

തിരുപ്പതിയില്‍ ബോംബ് ഭീഷണി; അതീവ ജാഗ്രതാ നിര്‍ദേശം

അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…

2 hours ago

ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചു

ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…

2 hours ago

13 കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച്‌ നടത്തിയ…

3 hours ago