ചെന്നൈ: ജയലളിതയുടെ തോഴിയായിരുന്ന വി.കെ.ശശികല പുതിയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനത്തിൽ രാമനാഥപുരത്ത് നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. പാർട്ടി പതാക പുറത്തിറക്കി.
കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയിൽ അന്തരിച്ച നേതാക്കളായ സി.എൻ. അണ്ണാദുരൈ, എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.
2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്. മുമ്പ് എഐഎഡിഎംകെയുടെ ആക്ടിംഗ് ജനറൽ സെക്രട്ടറിയായി അവർ പ്രവർത്തിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റാരോപിതയായതിനെ തുടർന്നാണ് ശശികലയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയത്.
SUMMARY: Announcing a new party, V.K. Sasikala
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നതായി സൂചന. രാജി ഇന്നുണ്ടായേക്കുമെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സൂചന…
ബെംഗളൂരു: കർണാടക തൊഴിൽ വകുപ്പിന് കീഴിലുള്ള മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാനായി ടി.എം. ഷാഹിദ് തെക്കിലിനെ നിയമിച്ചു. 26…
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…