LATEST NEWS

അമേരിക്കയിൽ വീണ്ടും ഭൂചലനം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും ന്യൂയോര്‍ക് നഗരത്തിലും അനുഭവപ്പെട്ടു. അതേസമയം ആളപായങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.

മാൻഹാട്ടനിൽ നിന്ന് 20 മൈൽ അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം എന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചു. അമേരിക്കയിൽ പ്രാദേശിക സമയം ഓഗസ്റ്റ് 5 ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്. തീവ്രത കുറഞ്ഞ ഭൂചലനമാണെലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്.

അമേരിക്കയിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുൻപ് ജൂലൈ 22 നും ന്യൂ ജേഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം ഉണ്ടായിരുന്നു. ജൂലൈ 22ന് റിക്ടർ സ്കെയിലിൽ 2 ഉം പിന്നീട് റിക്ടർ സ്കെയിലിൽ 3 തീവ്രതയും രേഖപ്പെടുത്തിയ ചലനങ്ങളാണ് അനുഭവപ്പെട്ടത്.
SUMMARY: Another earthquake hits America; epicenter near New Jersey

NEWS DESK

Recent Posts

ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ്; തീരുവ 50 ശതമാനമാക്കി ഉയർത്തി

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന്…

28 minutes ago

ധര്‍മസ്ഥല; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം

മംഗളുരു: നൂറിലേറെപേരുടെ മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ധര്‍മസ്ഥലയില്‍ മണ്ണുകുഴിച്ചു…

50 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…

1 hour ago

മഴയുടെ ശക്​തികുറഞ്ഞു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴയുടെ ശക്​തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…

2 hours ago

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ കോച്ചുകൾ വേർപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…

2 hours ago

കെആർപുരം മെട്രോ സ്റ്റേഷനിൽ കറുത്ത പെട്ടി കണ്ടെത്തിയതോടെ പരിഭ്രാന്തി; ഒടുവിൽ ആശങ്ക ഒഴിവായി

ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…

3 hours ago