LATEST NEWS

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

കണ്ണൂർ: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ഒരുമരണം കൂടി. തളിപ്പറമ്പ് മുതുകുട നബീസ(65) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് നബീസയെ പാമ്പ് കടിച്ചത്. സംഭവസമയം ആരും വീട്ടില്‍ ഇല്ലായിരുന്നു. അവശനിലയില്‍ ഇവരെ കണ്ട ബന്ധുക്കള്‍ ഉടൻതന്നെ തളിപറമ്പ് സഹകരണ ആശുപത്രിയിലും അവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജിലും എത്തിച്ചു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്. ഇന്ന് രാവിലെ മരണംസംഭവിച്ചു. ശംഖുവരയൻ ആകാം കടിച്ചതെന്ന നിഗമനത്തിലാണ് അധികൃതർ. ഇതോടെ കഴിഞ്ഞ ഒരാഴ്ച പാമ്പ് കടിയേറ്റ് മരിക്കുന്ന അഞ്ചാമത്തെ ആള്‍ ആണ് നബീസ.

SUMMARY: Another snakebite death in the state; Elderly woman dies in Kannur

NEWS BUREAU

Recent Posts

ഡല്‍ഹിയില്‍ ടേക്ക് ഓഫിനിടെ സ്വിസ് എയര്‍ വിമാനത്തിന് തീപിടിച്ചു; ആറ് പേര്‍ക്ക് പരുക്ക്

ഡല്‍ഹി: ടേക്കോഫിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വിസ് വിമാനത്തിന്റെ എഞ്ചിനു തീ പിടിച്ചു. അപകടത്തില്‍ ആറ് പേർക്ക് പരുക്കു പറ്റി. സൂറിച്ചിലേക്ക്…

35 minutes ago

ചാർമിനാർ എക്സ്പ്രസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയില്‍ ചാർമിനാർ എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. അലർ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച്‌ ട്രെയിനിന്റെ…

2 hours ago

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര; ടോമിൻ ജെ തച്ചങ്കരിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ…

3 hours ago

ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോജേണലിസത്തിൻ്റെ കുലപതി രഘു റായ് (83) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന്…

4 hours ago

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

ബെംഗളൂരു: കന്റോൺമെന്റിനും  വൈറ്റ്ഫീൽഡിനും ഇടയില്‍ നടക്കുന്ന  നവീകരണ പ്രവൃത്തികളുടെ ഭാഗമായി എറണാകുളം ജംക്‌ഷൻ –കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (26652)…

4 hours ago

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരൻ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ കയ്യൊഴിയുകയും ചെയ്ത സംഭവത്തില്‍ പത്തൊമ്പതുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി…

4 hours ago