ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി സംഘടനയുടെ നേതാവാണ് ഇയാൾ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉയർത്തുന്ന തീരുമാനമാണ് ബംഗ്ലാദേശിലെ നോബേൽ പുരസ്കാര ജേതാവ് കൂടിയായ മുഹമ്മദ് യൂനുസ് സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ഇതോടെ രാജ്യത്ത് ഭീകരവാദ നിലപാടുള്ള സംഘടനകളും പ്രവർത്തകരും കൂടുതൽ സജീവമായി പ്രവർത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യൻ ഏജൻസികൾ ഏറെക്കാലമായി നിരീക്ഷിച്ച് വരുന്ന സംഘടനയാണ്. ഇതിൻ്റെ പ്രവർത്തകർ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പലപ്പോഴായി അറസ്റ്റിലായിട്ടുണ്ട്. ഈ വർഷം മെയിൽ ഗുവാഹത്തി റെയിൽവെ സ്റ്റേഷനിൽ വച്ചാണ് സംഘടനയുടെ രണ്ട് പ്രവർത്തകരെ അസമിൽ പ്രവർത്തിക്കുന്ന ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.
അൻസറുള്ള ബംഗ്ലാ ടീം ഇന്ത്യയിൽ നിരോധിക്കപ്പെട്ട സംഘടനയാണ്. ബംഗ്ലാദേശിൽ ബ്ലോഗറായിരുന്ന റജീബ് ഹൈദറെ 2013 ഫെബ്രുവരി 15 ന് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ജഷിമുദ്ദീൻ റഹ്മാനി. അഞ്ച് വർഷത്തേക്ക് തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഇയാൾ. ഗസിപുറിലെ കഷിംപുർ ഹൈ സെക്യൂരിറ്റി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്ന ജഷിമുദ്ദീൻ റഹ്മാനിക്ക് തിങ്കളാഴ്ചയാണ് ഇടക്കാല ഭരണകൂടം പരോൾ അനുവദിച്ചത്. കൊലക്കേസിൽ പ്രതിയായ ഇയാൾക്കെതിരെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വേറെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: NATIONAL | TERRORIST
SUMMARY: Ansarullah Bangla Team chief released on bail from Kashimur jail
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…