സംസ്ഥാന ധനവകുപ്പില്‍ ഐടി സിസ്റ്റംസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ കരാർ അടിസ്ഥാനത്തിലോ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ യോഗ്യരായ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തില്‍ ബി ടെക്കും ഐടി അനുബന്ധ പ്രൊജക്ടുകളിലോ പ്രൊജക്‌ട് ലൈഫ് സൈക്കിള്‍ മാനേജ്മെന്റിലോ കുറഞ്ഞത് 10 വർഷത്തെ പരിചയസമ്പത്തുമാണ് യോഗ്യത. ഇതില്‍ അഞ്ച് വർഷം സീനിയർ മാനേജ്മെന്റ് തലത്തിലായിരിക്കണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നവർക്ക് മാതൃസ്ഥാപനത്തിലെ ശമ്പളവും അലവൻസുകളുമാണ് ലഭിക്കുക.
കരാർ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവർക്ക് 10 ശതമാനം വാർഷിക വർധനയോടെ പ്രതിമാസം 1.5 ലക്ഷം പ്രതിഫലം ലഭിക്കും. കരാർ അടിസഥാനത്തില്‍ നിയമിക്കപ്പെടുന്നവർക്ക് തുടക്കത്തില്‍ മൂന്ന് വർഷത്തേക്കായിരിക്കും നിയമനം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ തുടക്കത്തില്‍ ഒരു വർഷവും പിന്നീട് പ്രകടനം അനുസരിച്ച് കാലാവധി നീട്ടി നല്‍കുകയും ചെയ്യും. താല്‍പര്യമുള്ളവർ ആവശ്യമായ രേഖകള്‍ സഹിതം ജൂലൈ 31 ന് മുമ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി, ഫിനാൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം.
TAGS : JOB VACCANCY | KERALA
SUMMARY : Applications are invited for the post of IT Director in Finance Department
ചാമരാജ്നഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…
തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…
ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…
കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…