തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന സർക്കാർ 2011-ലെ പഴയ ഫോർമുല അനുസരിച്ച് പ്രവേശന നടപടികൾ പുനരാരംഭിച്ചു. വിദ്യാർഥികൾക്ക് ജൂലൈ 16 വരെ അപേക്ഷ സമർപ്പിക്കാം, ആദ്യ അലോട്ട്‌മെന്റ് പട്ടിക ജൂലൈ 18-ന് പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയിലെ വെയിറ്റേജ് മാറ്റം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ.
12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ് ഇ വിദ്യാർഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്. കണക്ക്, ഫിസിക്സ് , കെമിസ്റ്റ് വിഷയങ്ങളിലെ മാർക്കുകൾ കണക്കാക്കി 1: 1:1 എന്ന അനുപാതത്തിലാണ് റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇത് 5: 3: 2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇത് സിബിഎസ്ഇ വിദ്യാർഥികളെ പിന്നോട്ടടിക്കുമെന്ന ആരോപണത്തിന് കാരണമായി. ഈ മാറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ ഹൈക്കോടതി, 2011-ലെ ഫോർമുല അനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക തയ്യാറാക്കാൻ നിർദേശിച്ചു.
SUMMARY: Applications for KEEM admission can be made till 16th, first allotment list will be published on 18th