ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ 4.35ഓടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാം നിലയിലെ ലാബുകളിൽ നിന്നാണ് തീപിടിത്തമുണ്ടായത്. സുരക്ഷാ ജീവനക്കാരനാണ് തീപിടിത്തമുണ്ടായത് ആദ്യം കണ്ടത്. ഉടൻ തന്നെ അദ്ദേഹം അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് അഗ്നിശമന സേനാംഗങ്ങൾക്ക് തീ അണയ്ക്കാൻ കഴിഞ്ഞത്. തീപിടിത്തത്തിൽ സ്‌റ്റാർട്ടപ്പുകൾക്ക് 80 കോടി മുതൽ 110 കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇന്നൊവേഷൻ സ്ബുറ്ററിന് ഏകദേശം 42 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചതായുമാണ് വിവരം. കൂടുതൽ സ്‌റ്റാർട്ടപ്പുകളെ ഉൾക്കൊള്ളുന്നതിനായി അടുത്തിടെ നവീകരിച്ച രണ്ടാം നിലയിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഐടി – ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി.
ഗലോർ ടിഎക്‌സ് സ്‌റ്റാർട്ടപ്പ് ലാബിൽ തീപിടിക്കുന്ന രാസവസ്തുക്കളുടെ ശരിയായ രീതിയിലുള്ള മാനേജ്മെന്‍റ് ഇല്ലാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. വലിയ അളവിൽ തീപിടിക്കുന്ന രാസവസ്‌തുക്കൾ ലാബുകളിൽ സൂക്ഷിക്കരുതെന്നും, പകരം നിയുക്ത സംഭരണ കേന്ദ്രങ്ങളിൽ സൂക്ഷിക്കണമെന്നും സ്‌റ്റാർട്ടപ്പുകൾക്ക് നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
TAGS: BENGALURU | FIRE
SUMMARY: Around 150 cr loss reported at Bengaluru bio innovation centre fire
ബെംഗളൂരു: റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനിലെ ചിങ്ങവനം -കോട്ടയം സെക്ഷനില്‍ പാലം നമ്പർ 280-ൽ ഗർഡർ മാറ്റിസ്ഥാപിക്കൽ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം…
ബെംഗളൂരു: ജെൻസി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളിൽ കുടുങ്ങിയ കന്നഡിഗരെ നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി ശാലിനി…
ജറുസലേം: യെമനിൽ ഇസ്രയേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ സനായുടെ വടക്കൻ പ്രവിശ്യയായ അൽ ജൗഫി…
വാഷിംഗ്ടൺ: ട്രംപിന്റെ അടുത്ത അനുയായും വലതുപക്ഷ രാഷ്ട്രീയ പ്ര വർത്തകനായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ…
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് യുഎഇയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ ജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒൻപത് വിക്കറ്റിനാണ് ഇന്ത്യ…
ബെംഗളൂരു: കർണാടക നായർസർവീസ് സൊസൈറ്റിയുടെ കരയോഗങ്ങളിൽ സെപ്റ്റംബർ 14-ന് വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കും. ദാസറഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ…