LATEST NEWS

ശുഭാംശു ശുക്ലയ്ക്ക് അശോക്ചക്ര; പ്രശാന്ത് ബാലകൃഷ്ണന് കീർത്തിചക്ര

ന്യൂഡൽഹി: 77-ാം റിപബ്ലിക്ക്‌ ദിനത്തിന്റെ ഭാഗമായി 70 സൈനികർക്ക്‌ ധീരതയ്‌ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇതിൽ ആറ്‌ പേർക്ക്‌ മരണാനന്തര ബഹുമതിയായാണ്‌ അവാർഡ്‌ നൽകുന്നത്‌. ആക്‌സിയം 4 വിക്ഷേപണ ദ‍ൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ വ്യോമസേനാ ഗ്രൂപ്പ്‌ ക്യാപ്‌റ്റൻ ശുഭാംശു ശുക്ല സമാധാനകാലത്തെ പരമോന്നത ധീരതാപുരസ്‌കാരമായ അശോകചക്രയ്‌ക്ക്‌ അർഹനായി. 2025 ജൂൺ 25-ന് സ്‌പേസ്എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം ‘ഗ്രേസ്’ വഴിയാണ് ശുഭാംശു ശുക്ല ബഹിരാകശത്തെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ തങ്ങിയത്. മലയാളായ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്ന് പേർക്ക് കീർത്തിചക്രയും ലഭിച്ചു.

ഇതിനുപുറമേ 13 ശ‍ൗര്യചക്ര, ധീരതയ്‌ക്ക്‌ 44 സേനാമെഡലും നാവികസേനയിലുള്ളവർക്ക്‌ ആറ്‌ മെഡലും വ്യോമസേനയിലുള്ളവർക്ക്‌ രണ്ട്‌ മെഡലും പ്രഖ്യാപിച്ചു. ലെഫ്‌. കമാണ്ടർമാരായ കെ ദിൽന‍, എ രൂപ (നാവികസേന), അസി. കമാണ്ടന്റ്‌ വിപിൻ വിത്സൺ (ആഭ്യന്തരമന്ത്രാലയം) തുടങ്ങിയവർക്ക്‌ ശ‍ൗര്യചക്ര പുരസ്‌കാരങ്ങൾ ലഭിച്ചു.
SUMMARY: Ashok Chakra for Shubhamshu Shukla; Kirti Chakra for Prashanth Balakrishnan

NEWS DESK

Recent Posts

താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…

21 minutes ago

കുടകില്‍ അമേരിക്കൻ വനിതയ്ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…

1 hour ago

നമ്പി നാരായണന് ബാഗൽകോട്ട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്.  വെള്ളിയാഴ്ച നടക്കുന്ന…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം. സംസ്ക‌ാരം…

2 hours ago

കഠിനമായ ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾ ഒരാഴ്ചത്തേയ്ക്ക് അടച്ചു

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ…

2 hours ago

സെഞ്ചുറിയില്‍ തിളങ്ങി സഞ്ജു സാംസൺ; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം.…

2 hours ago