ആസിഫ് അലി നായകനായി അമല പോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ‘ലെവല്‍ ക്രോസ്’ ആമസോണ്‍ പ്രൈം സ്വന്തമാക്കി. റെക്കോർഡ് തുകയ്ക്കാണ് ചിത്രം ആമസോണ്‍ ഏറ്റെടുത്തത്. ഒക്ടോബർ 13 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ‘ലെവല്‍ ക്രോസ്’ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും.
അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പി. പിള്ള നിർമ്മിച്ച് ജിത്തു ജോസഫ് അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫിന്റെ പ്രധാന ശിഷ്യനായ അർഫാസ് അയൂബാണ്. ചിത്രം മികച്ച പ്രതികരണത്തോടെ പ്രശംസയോടെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
വിശാല്‍ ചന്ദ്രശേഖർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സീതാരാമം’, ‘ചിത്ത’, ‘ഉറിയടി’ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ വിശാല്‍ ആദ്യമായി മലയാളത്തില്‍ സംഗീതം നല്‍കിയ സിനിമയാണ് ഇത്. റിലീസായി ഏറെ നാളുകള്‍ക്ക് ശേഷമാണ് ലെവല്‍ ക്രോസ് ഒടിടിയിലേക്ക് എത്തുന്നത്.
TAGS : FILM | OTT
SUMMARY : Asif Ali movie ‘Level Cross’ to OTT
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്ഗ്രസിന്റെ വി കെ മിനിമോള് തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില് 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില് കാട്ടാന ആക്രമണത്തില് വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര് ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്പ്പാടുകള്…
തിരുവനന്തപുരം: സ്വർണവില കേരളത്തില് ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്പ്പറേഷനുകളിലെ മേയര് തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…