Categories: NATIONALTOP NEWS

ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി

അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. സംസ്ഥാന ദുരന്ത നിവാരണ അധികൃതരാണ് മരണ സംഖ്യ കണക്ക് പുറത്തുവിട്ടത്. വെള്ളിയാഴ്‌ച ഒമ്പത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തേസ്‌പൂര്‍, ധുബ്രി, നിയമതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ചെനിമാരിയിലെ ബുര്‍ഹി ദിഹിങ് പോഷകനദിയും അപകട നിലയ്ക്ക് മുകളിലാണ്.

നഗ്‌ലമുരാഘട്ടയില്‍ ദിസാങ് നദിയിലെയും കരിംഗഞ്ചിലെ കുശിയാര നദിയിലെയും ജലനിരപ്പ് അപകടഘട്ടത്തിന് മുകളിലാണ്. കച്ചാര്‍, നഗാവ്, ഹെയ്‌ലകമ്ടി, നല്‍ബാരി, കാമരൂപ്, ഗോലാഘട്ട്, ഗോല്‍പാറ, ദിബ്രുഗഡ്, ധുബ്രി, മോറിഗാവ്, മജുലി, ധേമാജി, സൗത്ത് സല്‍മാര, ദാരങ്, കരിംഗഞ്ച്, ബാര്‍പേട്ട, ബിശ്വനാഥ്, ചിരാങ്, ജോര്‍ഹത്ത് തുടങ്ങിയ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. അതേസമയം ചില സ്ഥലങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

12.33ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് കണക്കുകള്‍. 75 റവന്യൂ സര്‍ക്കിളുകളിലുള്ള 2,406 ഗ്രാമങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. 32,924.32ഹെക്‌ടര്‍ കൃഷി വെള്ളത്തിനടിയിലാണ്. ധുബ്രി ജില്ലയെ ആണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 3,18,326 പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. കച്ചാറില്‍ 1,48,609 പേരെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഗോലഘട്ടില്‍ 95,277 പേരെയും നഗാവിലെ 88,120 പേരെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കി. ഗോല്‍പാറയില്‍ 83,124 പേരും മജുലിയില്‍ 82494 പേരും ധേമാജിയില്‍ 73,662പേരും ദക്ഷിണ സല്‍മാറ ജില്ലയില്‍ 63,400 പേരും ദുരിതത്തിലാണ്.

നേരത്തെ അസമില്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലെ സ്ഥിതി വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ചര്‍ച്ച ചെയ്‌തിരുന്നു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആളുകളെ രക്ഷിക്കുമെന്നും ഷാ അസമിലെ ദുരിതബാധിതർക്ക് ഉറപ്പ് നൽകി.

TAGS: NATIONAL | ASSAM FLOODS
SUMMARY: Assam floods: Death toll rises to 91

Savre Digital

Recent Posts

സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണ്‍ പുതുവത്സരാഘോഷം ജനുവരി 11ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബ്ബിഗേരെ സോണിന്റെ പുതുവത്സരാഘോഷം 'സുവർണ്ണധ്വനി 2026', ജനുവരി 11ന് ഞായറാഴ്ച ചിക്കബാനവാര, കെമ്പാപുര റോഡിലുള്ള…

55 minutes ago

നിലമേലില്‍ വാഹനാപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി മന്ത്രി വീണാ ജോര്‍ജ്

കൊല്ലം: നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. നിലമേല്‍ വഴി സഞ്ചരിക്കുകയായിരുന്ന…

1 hour ago

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു

മലപ്പുറം: മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68)…

2 hours ago

ക്ലാസ് കഴിഞ്ഞ് കുളത്തില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന്…

2 hours ago

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

3 hours ago

കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പോലീസ് പരിശോധന ആരംഭിച്ചു

കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…

4 hours ago