മലപ്പുറം: വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ 3 പേര്‍ പിടിയില്‍. കാളികാവ് സ്വദേശികളാണ് കസ്റ്റഡിയില്‍ ഉള്ളത്. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാളികാവ് സ്വദേശി ഉമ്മറിന്റെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ഇവര്‍ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
വണ്ടൂർ ചെള്ളിതോട് വച്ച് വൈകിട്ട് 7ഓടെയാണ് സംഭവം. എ.പി അനില്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിലേക്ക് വരികയായിരുന്നു തരൂര്‍. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞു അസഭ്യം പറയുകയും പിന്നീട് ഗൺമാനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. ഗൺമാനാണ് പരാതി നൽകിയത്. ശശി തരൂരിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം ആക്രമിച്ചത്. ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെടുകയായിരുന്നു. ഇതോടെയാണ് ഗൺമാന് മർദനമേറ്റത്.
SUMMARY: Attempt to stop Shashi Tharoor’s car, gunman injured; 3 arrested















