ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സ്വദേശിയായ യുവാവിനെ യുകെയില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവനവഞ്ചേരി സ്മൃതിയില്‍ ജയകുമാര്‍- ഷിംന ദമ്പതികളുടെ മകന്‍ വിഷ്ണു ജയകുമാറിനെ(26)യാണ് യുകെയിലെ സ്വാന്‍ വൈല്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുൻ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം യാത്ര പോയ വിഷ്ണു ഞായറാഴ്ച വൈകിയിട്ടും താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കള്‍ ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിരച്ചില്‍ തുടരുന്നതിനിടെ, തിങ്കളാഴ്ച വിഷ്ണുവിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിഷ്ണു അപകടത്തില്‍പ്പെട്ട വിവരം നാട്ടിലെ വീട്ടില്‍ വിളിച്ച് അറിയിച്ചത്.
ഇതിനു പിന്നാലെ ചൊവ്വാഴ്ച പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വാൻ വൈല്‍ തടാകത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. വിഷ്ണുവിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബ്രിട്ടീഷ് പോലീസിന്റെ അന്വേഷണം നടന്നുവരികയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുണ്ട്.
SUMMARY: Attingal native found dead in lake in UK
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം…
ചെന്നൈ: ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ്…
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ഓക്‌സിജന്‍ സിലണ്ടറിന്റെ ഫ്ലോമീറ്റര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വനിതാ അറ്റന്‍ഡര്‍ക്ക് പരുക്കേറ്റു. അറ്റന്‍ഡര്‍ ഫാരിഷ…