ടി-20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ കരുത്തരായ ഇംഗ്ലണ്ടിനെ തകർത്തതോടെ ജയം ഓസ്ട്രേലിയക്കൊപ്പം. 36 റൺസിനാണ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറിൽ 165 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ ഓസീസ് മികച്ച സ്കോർ കണ്ടെത്തി. ഓപ്പണർമാരായ ട്രാവിസ് ഹെഡും ഡേവിഡ് വാർണറും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. കമിൻസ് പൂജ്യത്തിന് റണ്ണൗട്ടായി പുറത്തായതൊഴിച്ചാൽ ബാക്കിയെല്ലാവരും മികച്ച ബാറ്റിങ് നടത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ രണ്ട്, മോയീൻ അലി, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, ലാം ലിവിങ്സ്റ്റൺ എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മികച്ച രീതിയിൽത്തന്നെ തുടങ്ങിയെങ്കിലും ലക്ഷ്യത്തിലേക്കെത്താനായില്ല. ടീം സ്കോർ 73-ൽ നിൽക്കേ, ഫിൽ സാൾട്ട് ആദ്യം മടങ്ങി (23 പന്തിൽ 37). ക്യാപ്റ്റൻ ജോഷ് ബട്ലർ (28 പന്തിൽ 42), മോയീൻ അലി (15 പന്തിൽ 25), ഹാരി ബ്രൂക്ക് (16 പന്തിൽ 20), ലാം ലിവിങ്സ്റ്റൺ (12 പന്തിൽ 15), വിൽ ജാക്സ് (10) എന്നിവരും രണ്ടക്കം കടന്നു.
TAGS: SPORTS| WORLDCUP
SUMMARY: Australia beats england in twenty twenty world cup
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല് കോളജുകളില് ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള് ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സർവീസില് നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില് പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില് നിന്നുള്ള മെഡിക്കല് പ്രൊഫഷണലായ ഡോക്ടര് ഉമര് ഉന് നബി ആണെന്ന്…