Categories: NATIONALTOP NEWS

പൂനെ പോർഷെ അപകടം; പ്രതിയുടെ പിതാവിന്റെ റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി

പൂനെയിൽ പോർഷെ അപകടത്തിൽ പ്രതിയായ 17കാരന്റെ അച്ഛനും മഹാരാഷ്‌ട്രയിലെ പ്രമുഖ കെട്ടിട നിർമ്മാതാവുമായ വിശാൽ അഗർവാളിന്റെ ഉടമസ്ഥതയിലുള്ള അനധികൃത റിസോർട്ട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. മഹാബലേശ്വറിലെ മൽകം പേത്ത് ഏരിയയിലെ എംപിജി ക്ലബ്ബിലെ അനധികൃത നിർമാണമാണ് സതാര ജില്ലാ ഭരണകൂടം ശനിയാഴ്ച പൊളിച്ചുനീക്കിയത്. ക്ലബ്ബിൽ അനധികൃതമായി നിർമ്മിച്ച 15 മുറികൾ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി.

എംപിജി ക്ലബ്ബിന്റെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ബുൾഡോസർ ചെയ്യാൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സതാര കളക്ടർ ജിതേന്ദ്ര ദുഡിയോട് ഉത്തരവിട്ടതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞയാഴ്ച ക്ലബ്ബ് സീൽ ചെയ്തിരുന്നു.

ഈ ഭൂമി പാർസി ജിംഖാന ക്ലബിന് പാട്ടത്തിന് നൽകിയിരുന്നെങ്കിലും അത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവർത്തകൻ അഭയ സിങ് ഹവൽദാർ ആരോപിച്ചിരുന്നു. റിസോർട്ട് നിർമ്മിക്കുന്നതിനായി പത്ത് ഏക്കറിലധികം സ്ഥലത്തെ മരങ്ങൾ വെട്ടിമാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന്, അവ പരിശോധിക്കാനും അവ ശരിയാണെന്ന് കണ്ടെത്തിയാൽ വസ്തു ബുൾഡോസർ ചെയ്യാനും മുഖ്യമന്ത്രി ഷിൻഡെ സത്താറ കളക്ടർക്ക് നിർദ്ദേശം നൽകിയതോടെയാണ് നടപടി.

മെയ് 19ന് ആണ് പുനെയെ നടുക്കിയ അപകടമുണ്ടായത്. പുലര്‍ച്ചെ 2.15-ഓടെ 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവ എന്‍ജിനിയര്‍മാരാണ് കൊല്ലപ്പെട്ടത്. പുനെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ(24) അനീഷ് ആവാഡിയ(24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

TAGS: CRIME| DEATH| PUNE
SUMMARY: Illegal resort of pune porche accident murderes father demolished

Savre Digital

Recent Posts

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

8 hours ago

കരാട്ടെ ക്ലാസിൽ കുഴഞ്ഞുവീണ 11കാരി മരിച്ചു

അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…

8 hours ago

കടുത്ത ചൂടിന് ആശ്വാസം; അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

9 hours ago

വി​ദ്യാ​ർ​ഥി ജീവനൊടുക്കിയ സംഭവം; എം.​കെ. റാ​മി​നെ കോ​ള​ജി​ൽ നി​ന്നും പു​റ​ത്താ​ക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അ​നാ​ട്ട​മി വി​ഭാ​ഗം പ്രൊ​ഫ​സ​ർ എം…

9 hours ago

കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…

10 hours ago