ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് നിശ്ചയിച്ചത് അശാസ്ത്രീയമെന്ന വിമർശനവുമായി ഓട്ടോ ഡ്രൈവർമാരുടെ സംഘടന. ഓഗസ്റ്റ് 1 മുതൽ അടിസ്ഥാന നിരക്കായി ആദ്യ 2 കിലോമീറ്ററിനു 36 രൂപയിൽ നിന്നു 38 രൂപയാക്കി വർധിപ്പിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതു 40 ആയി ഉയർത്തണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഒപ്പം അധികമുള്ള ഓരോ കിലോമീറ്ററിനും 15 രൂപയെന്നത് 18 രൂപയായാണ് ഗതാഗത വകുപ്പ് വർധിപ്പിച്ചത്. ഇതു 20 രൂപയാക്കണമെന്നാണ് തൊഴിലാളി സംഘടനകൾ ആവശ്യപ്പെടുന്നു. തങ്ങളുടെ വാദങ്ങൾ കേൾക്കാതെ ഏകപക്ഷീയമായാണ് ഡപ്യൂട്ടി കമ്മിഷണർ ജി. ജഗദീഷ തീരുമാനം എടുത്തതെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എആർഡിയു) ജനറൽ സെക്രട്ടറി ടി.എം. രാമമൂർത്തി ആരോപിച്ചു.
5 വർഷത്തിനിടയ്ക്കുള്ള നിരക്ക് വർധന ഒഴിവാക്കി എല്ലാ വർഷവും ഇതു പരിഷ്കരിക്കണമെന്നും രാമമൂർത്തി ആവശ്യപ്പെട്ടു.
SUMMARY: Auto unions slam ‘unscientific’ fare hike, seek ₹40 base fare.
ന്യൂഡല്‍ഹി: ഇന്ധന ചോർച്ചയെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.…
ദുബായ്: മലയാളി വിദ്യാർഥി ദീപാവലി ആഘോഷത്തിനിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയും പ്രവാസി…
കൊച്ചി: കേരളത്തിലെ പ്രമുഖ ബാങ്കില്‍നിന്ന് സൈബര്‍ തട്ടിപ്പിലൂടെ 27 കോടി രൂപ തട്ടിയെടുത്ത പ്രതിയെ അസമിലെത്തി പിടികൂടി കേരള പോലീസ്.…
തൃശ്ശൂർ: പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ…
തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ പ്രതിഷേധം അവസാനിപ്പിച്ച് ആശാ വർക്കേഴ്സ്. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാഹചര്യം ഒരുക്കി തരാമെന്ന് ഉറപ്പ് ലഭിച്ചതായി സമരസമിതി…
കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ…