കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ട്രാൻസ് വുമൺ അവന്തികയ്‌ക്കെതിരെ വിമർശനവുമായി ട്രാൻസ്‌ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന. അവന്തിക നടത്തിയ ആരോപണങ്ങളിൽ ഒരു യാഥാർഥ്യവും ഇല്ലാത്തതാണെന്നും രാഹുലിനെ തേജോവധം ചെയ്യാനാണ് ആരോപണം ഉന്നയിച്ചതെന്നും അന്ന കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
”രാഹുൽ മാങ്കൂട്ടത്തിലിനോട് അവന്തികയ്ക്ക് ക്രഷായിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനോടും അവന്തികയ്ക്ക് ക്രഷായിരുന്നു. ജോലി തെറിപ്പിക്കുമെന്നും കേസുകൊടുക്കുമെന്നും പറഞ്ഞ് അവന്തിക പലരിൽ നിന്നായി പണം തട്ടിയെടുത്തിട്ടുണ്ട്. 50,000 രൂപ വാങ്ങി പല കേസുകളും ഒതുക്കിയത് എനിക്കറിയാം. നാല് വർഷങ്ങൾക്ക് മുമ്പ് കോട്ടയം ജില്ലയിലെ പോലീസ് സ്റ്റേഷനിൽ അവന്തിക നാല് കേസുകൾ കൊടുത്തിട്ടുണ്ട്. ഇതിൽ രണ്ട് കേസുകളിലാണ് പണം വാങ്ങിയത്. അതിൽ ഒരാൾ ഒരു സർക്കാർ ഉദ്യോഗസ്ഥനാണ്. ഒരാൾ ഇടത് പാർട്ടിയുടെ അറിയപ്പെടുന്ന ഒരാളുമാണ്. രണ്ടുപേരുടെയും കയ്യിൽ നിന്ന് 50,000 രൂപ വീതം വാങ്ങിയാണ് കേസ് ഒതുക്കിയത്.” അന്ന പറഞ്ഞു.
രാഹുലിനെതിരെ ഗുരുതര ആരോപണമാണ് അവന്തിക ഉന്നയിച്ചത്. രാഹുൽ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞതായും അവന്തിക വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും അവന്തിക വെളിപ്പെടുത്തിയിരുന്നു.
SUMMARY: ‘Avanthika took money from many people’; Transgender Association State Secretary Anna
ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ ജീവനക്കാരൻ അബദ്ധത്തിൽ ട്രാക്കിലേക്ക് വീണു. അടുത്തിടെ ഉദ്ഘാടനം ചെയ്ത യെല്ലോ ലൈനിലെ റാഗിഗുഡ…
ബെംഗളൂരു: മൈസൂരു യെല്‍വാലയിലുള്ള ആർഎംപി ഫാക്ടറി പരിസരത്ത് കടുവയെ കണ്ടതായി വിവരം. തിങ്കളാഴ്ച വൈകുന്നേരം പതിവ് പെട്രോളിങ്ങിനിടയാണ് സുരക്ഷാ ഉദ്യോഗസ്ഥർ…
ബെംഗളൂരു: ധര്‍മ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രാഷ്ട്രീയ ഹിന്ദു ജാഗരണ്‍…
ബെംഗളൂരു: ട്രാവൽ ഏജൻസി ജീവനക്കാരനെ ആക്രമിച്ച കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. കലാസിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. ബീഹാർ…
ജമ്മു: ജമ്മുവിലെ ദോഡയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 10 പേർ മരിച്ചതായി റിപോർട്ട്. തുടർച്ചയായ മൂന്ന് ദിവസത്തെ കനത്ത മഴ ജമ്മു…
ബെംഗളൂരു: അകാലത്തിൽ അന്തരിച്ച ചെറുകഥാകൃത്ത് ഇ.പി. സുഷമയുടെ സ്മരണാർത്ഥം, കുന്ദലഹള്ളി കേരളസമാജം മലയാള ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായുള്ള കഥകൾ സമർപ്പിക്കേണ്ട…