ഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ഡൽഹി ജില്ലാ കോടതി ഉത്തരവിട്ടത്.
പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങള്‍ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങള്‍ തടസപ്പെടുത്താനും പ്രതികള്‍ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.
അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അടുത്ത വാദം കേള്‍ക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.
1 മുതല്‍ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ ലേഖനങ്ങളിലെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങള്‍ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികള്‍ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിള്‍, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികള്‍ക്കും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Ban on publishing defamatory news against Adani company
തിരുവനന്തപുരം: കാര്യവട്ടത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം കാര്യവട്ടം ഉള്ളൂർകോണം സ്വദേശി ഉല്ലാസ് (35) ആണ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ വെട്ടേറ്റ്…
റാഞ്ചി: ജാർഖണ്ഡിലെ ചൈബാസയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. അമിത് ഹസ്ദ എന്ന ആപ്തൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ…
കൊച്ചി: കൊച്ചിയില്‍ അശ്രദ്ധമായി കുതിര സവാരി നടത്തിയതിനിടെ അപകടം. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ചേരാനല്ലൂർ പ്രദേശത്ത് കണ്ടെയ്നർ റോഡില്‍ നിന്നും…
കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാള്‍. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയില്‍ വിശ്രമത്തിലാണ്. താരം രോഗമുക്തനായി…
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു…
ബെംഗളൂരു: മുഡ അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻചിറ്റ്. ജസ്റ്റിസ് പി.എൻ. ദേശായി കമ്മിഷൻ മന്ത്രിസഭയ്ക്കുമുൻപാകെ സമർപ്പിച്ച റിപ്പോർട്ടില്‍ ഉദ്യോഗസ്ഥർക്കാണ്…